Appuram Bengal Ippuram Thiruvithamkoor poster

2016 · song 2

Changaathakkallurutti

Credits

Singer
Jassie Gift Jyothi Krishna S
Lyricist
BK Harinarayanan
Composer
Jassie Gift

Lyrics

ചങ്ങാത്ത കല്ലുരുട്ടി കുന്നുകേറി ചെന്നിടാമിനി   നെഞ്ചോരം ഏറെനാളു ചേർത്തുവച്ച ലക്ഷ്യമരികെ വന്നിടാൻ .. ഒന്നുചേർന്നു സങ്കടം മറന്നു നമ്മൾ ഉയരെ നീങ്ങിടാം എല്ലൂരിയ വേല ചെയ്തു നേടിടാം ഉള്ളു കുളിരുമീണമോടെ പാടിടാം പകലുമിരവും ഇഴപാകിയ പുതിയ കനവിലൊഴുകി തീരം തിര തേടും പോലെ മറുതീരം തിരഞ്ഞു പാഞ്ഞ തോണി പോലവേ നേരം കളയാതെ പോയിടാം ... ദൂരെ വിളക്കുവച്ചു കാത്തിരിപ്പൂ നാളെ നമ്മേ ചങ്ങാത്ത കല്ലുരുട്ടി കുന്നുകേറി ചെന്നിടാമിനി നെഞ്ചോരം ഏറെനാളു  ചേർത്തു വച്ച ലക്ഷ്യമരികെ വന്നിടാൻ .. ഓ പുഞ്ചിരിക്കിനാവായ് നിന്നുള്ളൂ വെഞ്ചരിക്കും വിൺമേഘമായി നമ്മളൊന്ന് ചേർന്നുപാടാം പോയകാലമേ എന്നാത്മബന്ധനം നെഞ്ചിലുള്ള മൺചിരാത് നാളെമേ നീ ഉണരുകിൽ    തീരം തിര തേടും പോലെ മറുതീരം തിരഞ്ഞു പാഞ്ഞ തോണി പോലവേ നേരം കളയാതെ പോയിടാം ... ദൂരെ വിളക്കുവച്ചു കാത്തിരിപ്പൂ നാളെ നമ്മേ ചങ്ങാത്ത കല്ലുരുട്ടി കുന്നുകേറി ചെന്നിടാമിനി നെഞ്ചോരം ഏറെനാളു  ചേർത്തു വച്ച ലക്ഷ്യമരികെ വന്നിടാൻ .. ഹേയ് വെൺപിറാവ് കൂട്ടം പൂച്ചില്ല തേടുംപോലെ ഈ തോളുചേർന്നു കൂട്ടമായി മെല്ലെ നീങ്ങാം മാരിവില്ലുപോലെ ഒന്നു കൈവരാൻ മാടിമാടി നമ്മളെ വിളിക്കുന്നു ഇനി നാളുതോറും നാം തിരഞ്ഞ മോഹവാനം

Published by the catalogue editor. Rights remain with the original creators.