2016 · song 3
Kuliraniyum Puthuraavil
Credits
- Singer
-
Madhu Balakrishnan
- Lyricist
- Chunakkara Ramankutty
- Composer
- Attingal Parthasarathy
Lyrics
ലലലലലാലാല... ലാലാ
ലലലലലാലാല... ലാലാ
കുളിരണിയും പുതുരാവിൽ
മധുമയഗാനം പാടും
രാക്കിളിയേ പറയൂ ഏതുരാഗമോ..
ദേവരാഗമോ
കുളിരണിയും പുതുരാവിൽ
ആ ....ആ...
അകലേ നീലവാനിൽ മിഴിചിമ്മും താരകൾ
അരികെ സ്നേഹമോടെ ചിരിതൂകും തിങ്കളും
നിന്റെ ഗാനം കേട്ടുണർന്നു
നിന്റെ ശ്രുതിയിൽ ചേർന്നലിഞ്ഞു
കിളിയേ പറയൂ ഏതുരാഗമോ...
ദേവരാഗമോ..
കുളിരണിയും പുതുരാവിൽ
ലലലലലാ..ലലലലലാ..
ലലലല ലലലലാ
പൊഴിയും തൂവലായി തളിർരാവിൻ തുള്ളികൾ
ഒഴുകും നിന്റെ ശ്രുതിയിൽ
അലിഞ്ഞൊന്നായ് തീരുമോ
കരളിലൂറും സ്നേഹഗീതം
കനവുണർത്തും ആത്മതാളം
കിളിയേ പറയൂ ഏതു രാഗമോ...
ദേവരാഗമോ...
കുളിരണിയും പുതുരാവിൽ
ആ ....ഉം ..ഉം ...
Published by the catalogue editor. Rights remain with the original creators.