1967 · song 4

Maankidaavine

Credits

Singer
S Janaki
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

ആ..... മാന്‍കിടാവിനെ മാറിലേന്തുന്ന തിങ്കളേ - മലര്‍ത്തിങ്കളേ തങ്കനാണയം വാരിവിതറുന്ന തിങ്കളേ - മലര്‍ത്തിങ്കളേ ഓ..... തേന്മലരുകള്‍ പൂത്ത വാടിയില്‍ തേടിയെത്തുന്നതാരെ നീ തേന്മലരുകള്‍ പൂത്ത വാടിയില്‍ തേടിയെത്തുന്നതാരെ നീ താഴെ നില്‍ക്കുമീ ഓമലാള്‍ക്കൊരു  താലി നല്‍കുന്നതെന്നു നീ താഴെ നില്‍ക്കുമീ ഓമലാള്‍ക്കൊരു  താലി നല്‍കുന്നതെന്നു നീ താലി നല്‍കുന്നതെന്നു നീ മാന്‍കിടാവിനെ മാറിലേന്തുന്ന തിങ്കളേ - മലര്‍ത്തിങ്കളേ നീലവാനിലെ പൊയ്കതന്നില്‍ നീന്തിയെത്തുന്ന വേളയില്‍ നീലവാനിലെ പൊയ്കതന്നില്‍ നീന്തിയെത്തുന്ന വേളയില്‍ ആരുമേയറിയാതെയിങ്ങു നിന്‍ തേരു നീയൊന്നിറക്കുമോ ആരുമേയറിയാതെയിങ്ങു നിന്‍ തേരു നീയൊന്നിറക്കുമോ മാന്‍കിടാവിനെ മാറിലേന്തുന്ന തിങ്കളേ - മലര്‍ത്തിങ്കളേ തങ്കനാണയം വാരിവിതറുന്ന തിങ്കളേ - മലര്‍ത്തിങ്കളേ മാന്‍കിടാവിനെ മാറിലേന്തുന്ന തിങ്കളേ - മലര്‍ത്തിങ്കളേ

Published by the catalogue editor. Rights remain with the original creators.