1967 · song 1

Anuraagagaanam Pole

Credits

Singer
P Jayachandran
Lyricist
Yusufali Kecheri
Composer
MS Baburaj

Lyrics

അനുരാഗഗാനം പോലെ അഴകിൻറെ അലപോലെ ആരു നീ - ആരു നീ - ദേവതേ (അനുരാഗ... ) മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മലരമ്പൻ വളർത്തുന്ന മന്ദാരവനികയിൽ മധുമാസം വിരിയിച്ച മലരാണോ മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മരതകമാണിക്യമണിയാണോ (അനുരാഗ... ) പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്‌ക്കു വന്നൊരു പൂ‍വാണോ പൂമണിമാരൻറെ മാനസക്ഷേത്രത്തിൽ പൂജയ്‌ക്കു വന്നൊരു പൂ‍വാണോ കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കനിവോലും ഈശ്വരൻ അഴകിന്റെപാലാഴി കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ (അനുരാഗ... ) ​

Published by the catalogue editor. Rights remain with the original creators.