2016 · song 7
Rithushalabhame
Credits
- Singer
-
Shreya Ghoshal
- Lyricist
- Roy Puramadom
- Composer
- Mithun Eshwar
Lyrics
ആ ..ആ...
ഋതുശലഭമേ ഇന്നു നീ എവിടെയോ
നീ അറിയുമോ എന്നിലെ നിസ്വനം
പ്രണയമേ മധുരമീ നൊമ്പരം..
ഏഴഴകുമായ് നിറയുമോ ജീവനിൽ ..
ആരോ മൃദുലമെഴുതും നിന്റെ രൂപമെൻ സിരകളിൽ
എന്നും എന്റെ നെഞ്ചിൽ...
അരിയ ശലഭമായ് ഉണരവേ
എങ്ങു മാഞ്ഞുപോയ് നേരമെന്നിലോ
പിന്നെയോർത്തു പാടി രാവിലേകനായ്
ആ ..ആ..ആ
ഇളം കുളിർനിലാകാറ്റിൽ ഒന്നായ് ഒഴുകുമ്പോൾ ...
ഇളം തണൽ മാഞ്ചോട്ടിൽ..
നാമൊന്നായ് ഉണരുമ്പോൾ..
മിഴിയിലൊരു കനവായി..
ഒരു നിറസന്ധ്യയിലഴകായി ..
സുഖദമൊരു സ്വരമായി ..
കുറുനിര തഴുകുമൊരിണയായി
പറയുമോ പ്രണയമേ ഒരുമാത്ര നീ
ആ ...ആ ..
Published by the catalogue editor. Rights remain with the original creators.