1967 · song 2

Kuthichu Paayum

From Thalirukal

Credits

Singer
AK Sukumaran KP Udayabhanu
Lyricist
Dr Pavithran
Composer
AT Ummer

Lyrics

കുതിച്ചുപായും കരിമുകിലാകും കുതിരപ്പുറമേറി നീലവാനില്‍ നീളെനീളെ സവാരിചെയ്യും ഞാന്‍ സവാരിചെയ്യും ഞാന്‍ - സവാരിചെയ്യും ഞാന്‍  മഞ്ഞണിഞ്ഞ മാമലര്‍വാടികള്‍ പുഞ്ചിരി തൂകുമ്പോള്‍ കുഞ്ഞിക്കാറ്റിന്‍ കയ്യിലുറങ്ങും താമരവിടരുമ്പോള്‍ പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായ് പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ (കുതിച്ചുപായും...  ) തരുവല്ലരികള്‍ തളിരുകള്‍ ചൂടി പീലിവിടര്‍ത്തുമ്പോള്‍ കുരുവിക്കൂടുകളരുവിക്കാറ്റില്‍ ഊഞ്ഞാലാടുമ്പോള്‍ പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായ് പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ (കുതിച്ചുപായും...  ) മരതകമണികള്‍ കാലില്‍കെട്ടി പെരിയാറായൊഴുകുമ്പോള്‍ മധുമാസത്തിന്‍ മദിരനുകര്‍ന്നു മലകള്‍ മയങ്ങുമ്പോള്‍ പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായ് പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ (കുതിച്ചുപായും...  ) വാര്‍മഴവില്ലുകള്‍ കനകശരങ്ങള്‍ തൊടുത്തുനീട്ടുമ്പോള്‍ കാര്‍മുകില്‍മാലകള്‍ മുറിച്ചുചെല്ലും ദിഗന്തരേഖയില്‍ ഞാന്‍ ദിഗന്തരേഖയില്‍ ഞാന്‍ - ദിഗന്തരേഖയില്‍ ഞാന്‍ (കുതിച്ചുപായും...  )

Published by the catalogue editor. Rights remain with the original creators.