2015 · song 1

Kadale Alakadale

Credits

Singer
S Janaki
Lyricist
Vayalar Sarathchandra Varma
Composer
KS Binu Anand

Lyrics

കടലേ അലകടലേ കനിവിൻ ആഴമേ  കരയിൽ തിരയെഴുതി ചിരിയും തേങ്ങലും  അഴകിൽ ഉണരും അഴലിൽ തളരും പകലൊരുസ്വപ്ന വഴിയാത്രികൻ  ഇരുളൊരുമൂക സഹയാത്രികൻ  സുഖമലയുന്ന സ്വരദായകൻ  ശ്രുതിയിടറുന്ന സ്ഥിരനായകൻ  കടലേ അലകടലേ കനിവിൻ ആഴമേ  കരയിൽ തിരയെഴുതി ചിരിയും തേങ്ങലും  പുലരിയവൾ വരും കരളിനവൾ തരും  പുഞ്ചിരിച്ചുണ്ടിലെ കണി മധുരം  പകലൊളി മാഞ്ഞിടും ഇരുളല വന്നിടും  വിണ്ണിലെ മേടയിൽ കരിപടരും  കടലേ അലകടലേ കനിവിൻ ആഴമേ  കരയിൽ തിരയെഴുതി ചിരിയും തേങ്ങലും  അഴകിൽ ഉണരും അഴലിൽ തളരും പകലൊരുസ്വപ്ന വഴിയാത്രികൻ  ഇരുളൊരുമൂക സഹയാത്രികൻ  സുഖമലയുന്ന സ്വരദായകൻ  ശ്രുതിയിടറുന്ന സ്ഥിരനായകൻ കടലേ അലകടലേ കനിവിൻ ആഴമേ  കരയിൽ തിരയെഴുതി ചിരിയും തേങ്ങലും

Published by the catalogue editor. Rights remain with the original creators.