1967 · song 1
Aakaashaveedhiyil
Credits
- Singer
-
KJ Yesudas
- Lyricist
- Dr Pavithran
- Composer
- AT Ummer
Lyrics
ആകാശവീഥിയില്‍ ആയിരം ദീപങ്ങള്‍
പാലൊളി ചിന്തിയ വാസന്തരാവില്‍
സാഗരവീചിയില്‍ മാലകള്‍ കോര്‍ക്കും
മദകര സുഖകര മധുരനിലാവില്‍
ആകാശവീഥിയില്‍ ആയിരം ദീപങ്ങള്‍
പാലൊളി ചിന്തിയ വാസന്തരാവില്‍
ഭാവനാമധുരസ ലഹരിയുമായി
കവിതതന്‍ കതിരണി പടവുകളേറി
തങ്കക്കിനാവിന്റെ ഗോപുരമേടയില്‍
മയങ്ങിഞാന്‍ ഉറങ്ങിഞാന്‍ മധുരനിലാവില്‍
ആകാശവീഥിയില്‍ ആയിരം ദീപങ്ങള്‍
പാലൊളി ചിന്തിയ വാസന്തരാവില്‍
അമ്പിളിത്തേരില്‍ വരുമന്നേരം
മതിമുഖി മമസഖി നര്‍ത്തനമാടും
കരിമുകില്‍ യവനിക വീഴും വരെയും
ആടുംനീ പാടുംഞാന്‍ മതി വരുവോളം
ആകാശവീഥിയില്‍ ആയിരം ദീപങ്ങള്‍
പാലൊളി ചിന്തിയ വാസന്തരാവില്‍
സാഗരവീചിയില്‍ മാലകള്‍ കോര്‍ക്കും
മദകര സുഖകര മധുരനിലാവില്‍
ആകാശവീഥിയില്‍ ആയിരം ദീപങ്ങള്‍
പാലൊളി ചിന്തിയ വാസന്തരാവില്‍
Published by the catalogue editor. Rights remain with the original creators.