Thinkal Muthal Velli Vare poster

2015 · song 3

Chakkinu Vechathu

Credits

Singer
Afsal Vaikkom Vijayalakshmi
Lyricist
Nadirsha
Composer
Sanand George

Lyrics

ചക്കിനു വെച്ചത് കൊക്കിനു കേറി കൊണ്ടളിയാ    ഒരു പെണ്ണു കെട്ടിയതക്കിടിയായിപ്പോയളിയാ    ആകെ മൂന്നടിപ്പെണ്ണിനുമിന്നു നാലു നാലരടി നാവിനു നീളം ആണ്ടൊരുത്തനും നേരെ നിൽക്കുവാനാവുകയില്ലളിയാ അക്കിടിയായ്..അക്കിടിയായ്..അക്കിടിയായ് ഈ പെണ്ണു കെട്ടിയത്.. ഈ താരക സുന്ദരിപോലൊരു പെണ്ണ് താടകയായി വരുന്നതു കണ്ടാൽ ആവതുള്ളവൻ പേടിയോടെയുടൻ ഓടിമാറുമളിയാ അക്കിടിയായ്..അക്കിടിയായ്..അക്കിടിയായ് ഈ പെണ്ണു കെട്ടിയത്... ചക്കിനു വെച്ചത് കൊക്കിനു കേറി കൊണ്ടളിയാ    ഒരു പെണ്ണു കെട്ടിയതക്കിടിയായിപ്പോയളിയാ    ഈരേഴു പതിനാലു ലോകത്തിലും പെണ്ണെന്നാൽ ആണിന്ന് ഹരമാകുന്നു ദൂരത്തു കാണുമ്പോൾ കൊതി തോന്നുന്നു തോളത്തു കേറുമ്പോൾ കുരിശാകുന്നു അത്തള പിത്തള തവള കടിക്കണ- പണിയാണിത് പൊന്നളിയാ.. അച്ചി ഭരിച്ചിടമൊക്കെ മുടിച്ചിടുമെന്നും അത് നേരളിയാ    അക്കിടിയായ് ...അക്കിടിയായ് ഈ താലികെട്ട് .. കുതിരപോലൊരു വീരനെ കഴുതയാക്കിടും നാരിമാർ കരുതി നിന്നില്ലയെങ്കിലോ പതിരെടുക്കുമേ റാണിമാർ നോക്കീം കണ്ടും കെട്ടളിയാ ഇല്ലേൽ പണിയളിയാ ആ ..നോക്കീം കണ്ടും കെട്ടളിയാ ഇല്ലേൽ പണിയളിയാ

Published by the catalogue editor. Rights remain with the original creators.