1967 · song 5

Vellichirakulla

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

വെള്ളിച്ചിറകുള്ള മേഘങ്ങളേ വെണ്ണിലാപ്പുഴയിലെ ഹംസങ്ങളേ അളകാപുരിയിലേക്കോ നിങ്ങള്‍ അമരാവതിയിലേക്കോ (വെള്ളി... ) പോകുംവഴിയ്ക്ക് പടിഞ്ഞാറുള്ളൊരു പവിഴ ദ്വീപിലിറങ്ങുമെങ്കില്‍ - എന്റെ പ്രിയമാനസനെ കാണുമെങ്കില്‍ പറയൂ നിങ്ങള്‍ പറയൂ - ഈ വിരഹിണിതന്‍ കഥ പറയൂ (വെള്ളി... ) മോഹം കൊണ്ടൊരു ഗന്ധര്‍വ്വ നഗരം മനസ്സില്‍ തീര്‍ത്തതറിഞ്ഞുവെങ്കില്‍ - എന്റെ കതിര്‍മണ്ഡപമിതു കണ്ടുവെങ്കില്‍ പറയൂ നിങ്ങള്‍ പറയൂ - ഈ പ്രിയവധുവിന്‍ കഥ പറയൂ (വെള്ളി... )

Published by the catalogue editor. Rights remain with the original creators.