1967 · song 4

Premasarvaswame

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പ്രേമസര്‍വ്വസ്വമേ നിന്‍ പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍ മദനന്‍ വളര്‍ത്തും മാനിനെ കണ്ടൂ മദിരോത്സവം കണ്ടൂ പ്രേമസര്‍വ്വസ്വമേ കവിളത്തു കരിവണ്ടിന്‍ ചുംബനപ്പാടുമായ് ഇലവര്‍ങപൂക്കള്‍ വിടര്‍ന്നൂ - ഒരു സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെ നിന്നൂ  സ്വര്‍ഗ്ഗവാതില്‍ കിളിയായ് ഞാന്‍ സ്വയം മറന്നിവിടെ നിന്നൂ - ഇന്നുഞാന്‍ സ്വയം മറന്നിവിടെ നിന്നൂ പ്രേമസര്‍വ്വസ്വമേ തിരിയിട്ടു കൊളുത്തിയ മുത്തുവിളക്കുമായ് ധനുമാസരാത്രികള്‍ വന്നൂ - ഈ സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ‍  സ്വപ്നഭൂമിയില്‍ പൂക്കാലം സ്വയംവരപ്പന്തലിട്ടൂ‍  നമുക്കൊരു സ്വയംവരപ്പന്തലിട്ടൂ പ്രേമസര്‍വ്വസ്വമേ നിന്‍ പ്രമദവനം ഞാന്‍ കണ്ടൂ - അതില്‍ മദനന്‍ വളര്‍ത്തും മാനിനെ കണ്ടൂ മദിരോത്സവം കണ്ടൂ പ്രേമസര്‍വ്വസ്വമേ

Published by the catalogue editor. Rights remain with the original creators.