2015 · song 4

Vezhaambal Mizhikal

From She Taxi

Credits

Singer
Vijay Yesudas
Lyricist
Shibu Chakravarthy Rafeeq Ahamed Rajeev Alunkal
Composer
Bijibal

Lyrics

വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ.. (2) അനുരാഗം മഞ്ഞായ്‌ പൊഴിയുന്നുവോ വിണ്ണോളം നാണം അലിയുന്നുവോ വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ.. കാത്തിരുന്ന പെണ്ണിൻ.. നിഴലാട്ടമുണ്ട് ദൂരേ വാകപൂക്കും പാതിരാവിൻ ലാസ്യയാനങ്ങളിൽ (2) പൂങ്കാറ്റും നീയും നനയുന്നുവോ.. മൗനങ്ങൾ ചുണ്ടിൽ തളരുന്നുവോ.. വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ ജാലകങ്ങൾ നീളേ വനമുല്ലകൾക്കു ചാരേ തേടിനിന്നെ.. നീലരാവിൻ സ്വപ്നയാമങ്ങളിൽ (2) ഗന്ധർവ്വൻ നീർത്തും ജലശയ്യയിൽ.. ഇരുമെയ്യും ഒന്നായ്‌ അലിയുന്നുവോ വേഴാമ്പൽ മിഴികൾ തിരയുന്നുവോ ശരറാന്തൽ ചിരികൾ ഉണരുന്നുവോ (2) അനുരാഗം മഞ്ഞായ്‌ പൊഴിയുന്നുവോ വിണ്ണോളം നാണം അലിയുന്നുവോ വേഴാമ്പൽ ..ഉം ..ശരറാന്തൽ ..ഉം

Published by the catalogue editor. Rights remain with the original creators.