1967 · song 2

Ezhilam Poomarakkaattil

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ഏഴിലം പൂമരക്കാട്ടില്‍ ഏലം പൂക്കുന്ന കാട്ടില്‍ കാലത്തുണര്‍ന്നൊരു കുങ്കുമപ്പൂവിനു മേലാകെ കസ്തൂരി കസ്തൂരി  (ഏഴിലം..) ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന- ക്കെവിടുന്നു കിട്ടിയീ കസ്തൂരി ഇത്തിരിപ്പൂവേ ചുവന്ന പൂവേ നിന- ക്കെവിടുന്നു കിട്ടിയീ കസ്തൂരി നക്ഷത്രക്കുന്നിലെ കൂട്ടില്‍ നിന്നോ യക്ഷിക്കഥയുടെ ചെപ്പില്‍ നിന്നോ  (ഏഴിലം..) ഇക്കിളിപ്പൂവേ കിളുന്നു പൂവേ - നിന- ക്കെവിടുന്നു കിട്ടിയീ സിന്ദൂരം ഇക്കിളിപ്പൂവേ കിളുന്നുപൂവേ - നിന- ക്കെവിടുന്നു കിട്ടിയീ സിന്ദൂരം ഉദ്യാനലക്ഷ്മിതന്‍ തേരില്‍ നിന്നോ ചിത്രശലഭത്തിന്‍ ചുണ്ടില്‍ നിന്നോ  (ഏഴിലം..)

Published by the catalogue editor. Rights remain with the original creators.