1967 · song 1

Aa Kayyil Ee Kayyil

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ആ കൈയ്യിലീക്കൈയ്യിലോ അമ്മാനക്കല്ല് ആ കൈയ്യിലാണെങ്കില്‍ നാളെ വരും ഈ കൈയ്യിലാണെങ്കില്‍ ഇന്നു വരും - പ്രിയനിന്നു വരും.  (ആ കൈയ്യിലീ... ) വെള്ളി മേഘങ്ങള്‍ക്കിടയില്‍ വെളുത്തവാവിന്‍ നടയില്‍ മാനത്തു പറക്കും പുഷ്പവിമാനത്തില്‍ മധുരവുമായ് വീട്ടില്‍ വിരുന്നു വരും (ആ കൈയ്യിലീ... ) ഓരിതളിരിതള്‍ വിരിയും ചുണ്ടില്‍ ഒരുപാടൊരുപാടുമ്മതരും മാറോടു ചേര്‍ക്കും കോരിത്തരിക്കും വാരിവാരിപ്പുണരും  പിച്ചകവള്ളിക്കുടിലില്‍ പകല്‍ക്കിനാവിന്‍ തണലില്‍ പൂവും നുള്ളി നടക്കുന്ന നേരത്ത് പുതിയൊരു കാരിയം ഞാന്‍ പറയും - കാതില്‍ ഞാന്‍ പറയും (ആ കൈയ്യിലീ... )

Published by the catalogue editor. Rights remain with the original creators.