Sheelavathi poster

1967 · song 9

Valkkalamooriya

Credits

Singer
KJ Yesudas P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

വല്‍ക്കലമൂരിയ വസന്തയാമിനി വാകമരച്ചോട്ടില്‍ ഉറക്കമായി വാകമരച്ചോട്ടില്‍ ഉറക്കമായി (വല്‍ക്കല.. ) പുഷ്പബാണന്‍ ശരമുണ്ടാക്കാന്‍ പൂവുകള്‍ നുള്ളും പുഴക്കരയില്‍ മരതകപ്പുല്ലില്‍ നിന്‍ മടിയില്‍ തലചേര്‍ത്തു മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ - ഞാന്‍ മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടേ (വല്‍ക്കല.. ) നിദ്രചെയ്യും നിന്മിഴിയിതളില്‍ സ്വപ്നമായ് ഞാന്‍ ഓടിവരും കവിളില്‍ നുള്ളിനുള്ളി കവിതകള്‍ മൂളിമൂളി കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും കള്ളയുറക്കം ഞാന്‍ ഉണര്‍ത്തും (വല്‍ക്കല... )

Published by the catalogue editor. Rights remain with the original creators.