Sheelavathi poster

1967 · song 7

Uthareeyam

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ കഞ്ചുകം ഞാനണിഞ്ഞില്ലാ - കണ്മുനയെഴുതിയില്ലാ കഞ്ജബാണനപ്പോഴേക്കും കടന്നുവന്നൂ (ഉത്തരീയം..) സങ്കല്പ തംബുരുവില്‍ ശ്രുതിചേര്‍ത്തില്ലാ - പ്രേമ സംഗീത സാധകവും നടത്തിയില്ലാ കുങ്കുമച്ചാറണിഞ്ഞില്ലാ - കുന്ദപുഷ്പം ചൂടിയില്ലാ മംഗലാംഗനപ്പോഴേക്കും തിടുക്കമായി - തിടുക്കമായീ...  (ഉത്തരീയം.. ) ഇന്നെന്റെ മന്ദിരത്തിന്‍ മണിയറയില്‍ നീ സഖി ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ ശലഭത്തിന്നോടിയെത്താന്‍ തിടുക്കമായി - തിടുക്കമായീ...  (ഉത്തരീയം... )

Published by the catalogue editor. Rights remain with the original creators.