Sheelavathi poster

1967 · song 2

Kaarthika Manideepa

Credits

Singer
S Janaki P Jayachandran Chorus
Lyricist
P Bhaskaran
Composer
G Devarajan

Lyrics

കാർത്തിക മണിദീപ മാലകളേ   കാറ്റത്ത് നൃത്തം വെയ്ക്കും ജ്വാലകളേ സുന്ദരകാനന സദനത്തെ വെളിച്ചത്തിൽ നന്ദന മലർവനമാക്കിയല്ലോ - നിങ്ങൾ സുന്ദര മധുവനമാക്കിയല്ലോ  (കാർത്തിക... ) മാനത്തെ ആശ്രമത്തിൽ മേയും മേഘങ്ങൾ താഴത്തെ നക്ഷത്രങ്ങൾ കൊളുത്തുന്നല്ലോ മന്ദമന്ദം സുന്ദരീ നീ മൺചിരാതു കൊളുത്തുമ്പോൾ മനസ്സിനുള്ളിൽ സങ്കല്പത്തിൻ പൊൻവിളക്കുകൾ തെളിയുന്നു മനസ്സിലല്ലാ കൊളുത്തിടുന്നത് മണിദീപത്തിൻ കൈത്തിരി ഞാൻ എനിക്കു കരളിന്നമൃതം നൽകും കനകക്ഷേത്ര കവാടത്തിൽ  (കാർത്തിക... ) കത്തുന്ന കൈവിളക്കിലെ നർത്തനം കാണാൻ മുഗ്ദകളാം ആമ്പൽപ്പൂക്കൾ നിദ്ര വെടിഞ്ഞല്ലോ നിരന്നു കാണ്മൂ മനസ്സിനുള്ളിൽ നിറയെ സുന്ദര ദീപങ്ങൾ മലർന്നു നീന്തും വനദേവതയുടെ മണിമാളികയിലെ വൈരങ്ങൾ  (കാർത്തിക... )

Published by the catalogue editor. Rights remain with the original creators.