Sheelavathi poster

1967 · song 1

Chirichukondodi

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ചിരിച്ചുകൊണ്ടോടി നടക്കും ശരത്കാലചന്ദ്രികേ - ഈ കൂട്ടിലുറങ്ങുമെന്‍ പ്രേമചകോരിയ്ക്ക് കുളിരണിമഞ്ചമൊരുക്കാമോ - ഒരു കുളിരണിമഞ്ചമൊരുക്കാമോ  (ചിരിച്ചു... ) കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍ കാനനമൈനകള്‍ക്ക് കദളിപ്പഴം നല്‍കി കൈകാല്‍ തളര്‍ന്നവള്‍ ഉറങ്ങുമ്പോള്‍ സുന്ദരപുഷ്പിത വല്ലരി കൊണ്ടൊരു ചന്ദനവിശറി കൊടുക്കാമോ ചന്ദനവിശറി കൊടുക്കാമോ  (ചിരിച്ചു... ) മാനസപ്പൊയ്കതന്‍ കടവിലിരുന്നവള്‍ മാനിനു കറുക കൊടുക്കുമ്പോള്‍ മാനസപ്പൊയ്കതന്‍ കടവിലിരുന്നവള്‍ മാനിനു കറുക കൊടുക്കുമ്പോള്‍ കാറ്റേ മുടിയില്‍ ചൂടാമോ - എന്റെ കര്‍പ്പൂരതുളസിതന്‍ കതിര്‍മാലാ കര്‍പ്പൂരതുളസിതന്‍ കതിര്‍മാലാ (ചിരിച്ചു... )

Published by the catalogue editor. Rights remain with the original creators.