Sahadharmini poster

1967 · song 7

Shilpikale Shilpikale

Credits

Singer
B Vasantha
Lyricist
Vayalar
Composer
BA Chidambaranath

Lyrics

ശില്പികളേ - ശില്പികളേ കലയുടെ രാജശില്പികളേ കല്പനയുടെ വെണ്ണക്കല്ലില്‍  കൊത്തിയതാരുടെ രൂപം ആരുടെ മായാരൂപം ശില്പികളേ ശില്പികളേ കാമദേവനാണെങ്കില്‍ കണ്മുനയാലമ്പെയ്യും  മാദകമായ വികാരവുമായ് ഞാന്‍  മയൂരനര്‍ത്തനമാടും - ഞാന്‍  മയൂരനര്‍ത്തനമാടും ശില്പികളേ  ശില്പികളേ കലയുടെ രാജശില്പികളേ കാര്‍മുകില്‍വര്‍ണ്ണനാണെങ്കില്‍ ഞാന്‍ ഗോപകുമാരികയാകും - ഒരു ഗോപകുമാരികയാകും കാളിന്ദിയില്‍ നീരാടുമ്പോള്‍  കണ്ണാല്‍ മാടി വിളിക്കും - കള്ള ക്കണ്ണാല്‍ മാടി വിളിക്കും ശില്പികളേ  ശില്പികളേ കലയുടെ രാജശില്പികളേ വസന്തപുഷ്പരഥത്തില്‍ സ്ത്രീയുടെ വളകള്‍ കിലുങ്ങുമ്പോള്‍ മഹര്‍ഷിയാകിലും ഈശ്വരനാകിലും ഉണരുകയില്ലേ ഈ മലര്‍മിഴി വിടരുകയില്ലേ - വിടരുകയില്ലേ ശില്പികളേ ശില്പികളേ കലയുടെ രാജശില്പികളേ കല്പനയുടെ വെണ്ണക്കല്ലില്‍  കൊത്തിയതാരുടെ രൂപം ആരുടെ മായാരൂപം ശില്പികളേ ശില്പികളേ

Published by the catalogue editor. Rights remain with the original creators.