1967 · song 3
Chaanchakkam
Credits
- Singer
-
S Janaki
- Lyricist
-
Vayalar
- Composer
-
BA Chidambaranath
Lyrics
ചാഞ്ചക്കം ചാഞ്ചക്കം
ചന്ദനപ്പാവ കളിപ്പാവ (2)
പാവക്കുഞ്ഞേ പാവക്കുഞ്ഞേ
പഞ്ചാരയുമ്മ പഞ്ചാരയുമ്മ
(ചാഞ്ചക്കം..)
പത്തായം പെറും ചക്കി കുത്തും
അമ്മ വെയ്ക്കും നമ്മളുണ്ണും (2)
മുറ്റത്ത് പിച്ചപ്പിച്ച നടത്തും
മുത്തശ്ശിയമ്മ
നമ്മുടെ മുത്തശ്ശിയമ്മ
(ചാഞ്ചക്കം..)
രാത്രിയിലമ്പിളി മാമന്റെ വീട്ടിലെ
രാജകുമാരന്റെ കഥ പറയും
അച്ഛൻ കഥ പറയും
ഓമനത്തിങ്കൾക്കിടാവോ പാടി
താമരത്തൊട്ടിലിലാട്ടും (2)
അമ്മച്ചി താമര തൊട്ടിലിലാട്ടും
(ചാഞ്ചക്കം..)
ചില്ലിട്ട വീട്ടിൽ ചിരിക്കുന്ന വീട്ടിൽ
ചിത്തിരപ്പൂമരക്കാട്ടിൽ (2)
നമ്മളെക്കണ്ട് കൊതിക്കട്ടേ
നക്ഷത്രക്കുഞ്ഞുങ്ങൾ മാനത്തെ
നക്ഷത്രക്കുഞ്ഞുങ്ങൾ
(ചാഞ്ചക്കം...)
പാവക്കുഞ്ഞേ പാവക്കുഞ്ഞേ
പഞ്ചാരയുമ്മ പഞ്ചാരയുമ്മ
Published by the catalogue editor. Rights remain with the original creators.