Ramanan poster

1967 · song 20

Sampoothamee

From Ramanan

Credits

Singer
P Leela
Lyricist
Changampuzha
Composer
K Raghavan

Lyrics

സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില -  ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം  വേണെങ്കിലാരാഗവേദിയിൽ വെച്ചു മൽ - പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം  സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില -  ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം  ഏവനും കണ്ടാൽ കൊതിതോന്നുമാറൊരു  പൂവമ്പനാണാക്കൊച്ചാട്ടിടയൻ  പുല്ലാണെനിക്കാപ്പണമവൻ തൻ കൊച്ചു  പുല്ലാങ്കുഴലുമായ്‌ നോക്കിടുമ്പോൾ  സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില -  ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം  മാമക ജീവിത മാകന്ദത്തോപ്പിലാ  മന്മഥകോമളനല്ലാതാരും  തേൻ പെയ്യും ഗാനം പൊഴിച്ചണയില്ലൊരു  ദാമ്പത്യമാല്യവും കയ്യിലേന്തി  സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില -  ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം  വേണെങ്കിലാരാഗവേദിയിൽ വെച്ചു മൽ - പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം  സംപൂതമീ പ്രേമസിദ്ധിക്കായ്‌ പച്ചില -  ക്കുമ്പിളും കോട്ടി ഞാൻ പിച്ചതെണ്ടാം

Published by the catalogue editor. Rights remain with the original creators.