Ramanan poster

1967 · song 16

Pottukillini

From Ramanan

Credits

Singer
P Leela
Lyricist
Changampuzha
Composer
K Raghavan

Lyrics

പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ- പ്രണയത്തിൻ ശൃംഖല  നിർവൃതിതൻ അപാരതയുടെ നിർമ്മല സ്വപ്നമേഖല പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ- പ്രണയത്തിൻ ശൃംഖല  ആ മുരളീധരന്റെ ഉജ്ജ്വല പ്രേമ വൃന്ദാവനികയിൽ സ്വപ്നവും കാത്തിരുന്നിടുമൊരു കൊച്ചു രാധയായ്ത്തീർന്നു ഞാൻ പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ- പ്രണയത്തിൻ ശൃംഖല  അത്‌ഭുതമിന്നാ വേഴ്ച മൂലമൊ- രപ്സരസ്സായി തീർന്നു ഞാൻ എന്നെയും കൂടി വിസ്മരിച്ചിതാ വിണ്ണിലേയ്ക്കുയരുന്നു ഞാൻ പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ- പ്രണയത്തിൻ ശൃംഖല  നിർവൃതിതൻ അപാരതയുടെ നിർമ്മല സ്വപ്നമേഖല പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ- പ്രണയത്തിൻ ശൃംഖല

Published by the catalogue editor. Rights remain with the original creators.