Ramanan poster

1967 · song 10

Malaranikkaadukal

From Ramanan

Credits

Singer
Karimpuzha Radha Kottayam Santha
Lyricist
Changampuzha
Composer
K Raghavan

Lyrics

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി മരതകകാന്തിയില്‍ മുങ്ങിമുങ്ങി കരളും മിഴിയും കവര്‍ന്നു മിന്നി കറയറ്റൊരാലസല്‍ ഗ്രാമഭംഗി പുളകംപോല്‍ കുന്നിന്‍ പുറത്തുവീണ പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി പുലരൊളി മാമല ശ്രേണികള്‍ തന്‍ പുറകിലായ് വന്നു നിന്നെത്തി നോക്കി ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും തടിനിയും താമരപ്പൊയ്കകളും അരികെഴും നെല്‍പ്പാടവീഥികളും പലപല താഴ്വരത്തോപ്പുകളും തളിരും മലരും തരുപ്പടര്‍പ്പും തണലും തണുവണിപ്പുല്‍പ്പരപ്പും കളകളം പെയ്തുപെയ്തങ്ങുമെങ്ങും ഇളകിപ്പറക്കുന്ന പക്ഷികളും എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം അഴകുമാരോഗ്യവും സ്വസ്ഥതയും അവിടത്തില്‍ മൊട്ടിട്ടു നിന്നീടുന്നു

Published by the catalogue editor. Rights remain with the original creators.