Ramanan poster

1967 · song 8

Kaananachaaya

From Ramanan

Credits

Singer
P Leela KP Udayabhanu
Lyricist
Changampuzha
Composer
K Raghavan

Lyrics

കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ  (കാനന... ) ഒന്നാവനത്തിലെ കാഴ്ചകാണാന്‍ എന്നേയും കൂടൊന്നു കൊണ്ടുപോകൂ  നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം ഇന്നുവേണ്ടിന്നുവേണ്ടോമലാളേ  (ഒന്നാവന... ) കാനനഛായയിലാടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെകൂടെ പാടില്ലാ പാടില്ലാ നമ്മേനമ്മള്‍ പാടേമറന്നൊന്നും ചെയ്തുകൂടാ  നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍പ്പി - ന്നിന്നൊരു വര്‍ഷം തികച്ചുമായി ഇന്നെന്നപേക്ഷയെ കൈവെടിയാ- തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ കുന്നിന്‍ ചെരുവിലിരുന്നു പാടും ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും  (കാനന... ) ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം നിന്നെക്കുറിച്ചുള്ളതായിരിക്കും ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ ഭാവനാലോലനായേകനായി പോവുക പോവുക ജീവനാഥാ

Published by the catalogue editor. Rights remain with the original creators.