2015 · song 5

Snehanaadha

Credits

Singer
Shweta Mohan
Lyricist
Aparna Karimbil
Composer
Vijaya Krishna

Lyrics

സ്നേഹനാഥാ നിൻ കൃപയാലെ   ഒരു പൊൻകുഴലായി മാറി ഞാൻ നീ മൂളും ഗാനം ഏറ്റുപാടും പുല്ലാങ്കുഴലായി മാറി ഞാൻ സ്നേഹനാഥാ നിൻ കൃപയാലെ   ഒരു പൊൻകുഴലായി മാറി ഞാൻ ഞാൻ ചെയ്ത പാപങ്ങളെല്ലാം ആ സ്നേഹനിലാവിൽ അലിഞ്ഞു ചേരും (2) എന്റെ സ്വപ്‌നങ്ങൾ ചിറകു നീർത്തും കണ്ണുനീർ പെയ്യുമീ രാവുകളിൽ നീയല്ലാതായെനിക്കാശ്രയം ദേവാ നീയല്ലാതായെനിക്കാശ്രയം ദേവാ വേദനയോതുവാൻ പൊട്ടിക്കരയുവാൻ നീയല്ലാതായെനിക്കാശ്രയം ദേവാ സ്നേഹനാഥാ നിൻ കൃപയാലെ   ഒരു പൊൻകുഴലായി മാറി ഞാൻ

Published by the catalogue editor. Rights remain with the original creators.