2015 · song 3
Chithirathira
Credits
- Singer
-
Vijay Yesudas
- Lyricist
- Santhosh Varma
- Composer
- Gopi Sundar
Lyrics
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണ മിഴിചിരുതേ..
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണ മിഴിചിരുതേ..
തലനര കയറിയ പഴവരകളിലൊന്നും
മൊഴികളിലൊട്ടും പതിരുകളില്ല
വെറുമൊരു വിരുതിന് തറുതല
പറയരുതടവിനു മുതിരരുതേ...
പഴമൊഴി കരുതണ മിഴിചിരുതേ..
തലനര കയറിയ പഴവരകളിലൊന്നും
മൊഴികളിലൊട്ടും പതിരുകളില്ല
വെറുമൊരു വിരുതിന് തറുതല
പറയരുതടവിനു മുതിരരുതേ...
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണ മിഴിചിരുതേ..
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണ മിഴിചിരുതേ..
ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ...
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ...
ഏഴാഴി കണ്ട തിരാ... ഈയൂഴി കണ്ട തിരാ...
എന്നുള്ളിലുണ്ട് തിരാ... നിന്നുള്ളിലുണ്ട് തിരാ...
ചാഞ്ചാടിയാട്.... നീയെന്റെ ചാരെ...
നിൻ കൈകളാലേ... നെഞ്ചം തലോട്...
ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ...
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ...
ആഴി നടുവിൽ നിന്നുമെറിയും...
പായ നിവരും ചേലിലെതിരേ...
വന്നണയും ഒരുതിരയിരുതിര തിരുതെരെ നറു തിരകൾ....
ആഴി നടുവിൽ നിന്നുമെറിയും...
പായ നിവരും ചേലിലെതിരേ...
വന്നണയും ഒരുതിരയിരുതിര തിരുതെരെ നറു തിരകൾ....
രാവുകളിലാകാശം ഈ കടലിലൊന്നാകെ...
താരമണി നാളങ്ങൾ മിന്നുമൊളി പാകുന്നൂ...
ഉയിരുകൾ ഇരുളിലുഴലുകിൽ
അഴകിലെരിയുമാ തിരികളരുളി
തിരികെ ഒളിയേകാൻ വന്ന തിരാ...
ചിരിയേകാൻ വന്ന തിരാ...
ഇടനെഞ്ചിൽ ചേർന്നലിയും തിര പല തിരാ...
ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ...
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ...
വെള്ളിവലയും വീശിയകലേ...
തോണി തുഴയും തിങ്കളിവിടേ...
രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ...
വെള്ളിവലയും വീശിയകലേ...
തോണി തുഴയും തിങ്കളിവിടേ...
രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ...
ആതിര നിലാവിന്റെ പാത്തിരികളാടുമ്പോൾ...
താഴെയൊരു പാട്ടിന്റെ തേൻ തിരകളാടുന്നൂ...
എവിടെയോ മറയിലെവിടെയോ
ചിറകിൽ മുറിവുമായ് പിടയും
അരിയ കിളിയിലലിവേകൂ പട്ടു തിരാ...
കുളിരാടും പട്ടു തിരാ...
മനമാകെ തേൻ പകരാൻ ഒരു സ്വര നിരാ...
ചിത്തിരത്തിര എത്തിരാ തിരാ ചിത്തെറിയുന്ന തിരാ...
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ...
ഏഴാഴി കണ്ട തിരാ... ഈയൂഴി കണ്ട തിരാ...
എന്നുള്ളിലുണ്ട് തിരാ... നിന്നുള്ളിലുണ്ട് തിരാ...
ചാഞ്ചാടിയാട്.... നീയെന്റെ ചാരെ...
നിൻ കൈകളാലേ... നെഞ്ചം തലോട്...
ചാഞ്ചാടിയാട്.... നീയെന്റെ ചാരെ...
നിൻ കൈകളാലേ... നെഞ്ചം തലോട്...
Published by the catalogue editor. Rights remain with the original creators.