2015 · song 2

Ee Marubhoomi

Credits

Singer
Athira Murali
Lyricist
Maneesh Kurup
Composer
Santhosh Raj

Lyrics

ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍ ആരുമേയില്ലാത്ത പൂക്കള്‍ (2) പൊക്കിള്‍ക്കൊടി മുറിഞ്ഞപ്പോള്‍ എല്ലാ ബന്ധങ്ങളും അറ്റു പോയവർ... ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍ ആരുമേയില്ലാത്ത പൂക്കള്‍... തെരുവോരമമ്മ തന്‍ മടിത്തട്ടായി അതില്‍ തല ചായ്ച്ചു രാപ്പകലുറങ്ങി ഞങ്ങള്‍ അവിടെ വമിക്കുന്ന ഗന്ധമോരോന്നും.. അമ്മതന്‍ മാറിന്‍ സുഗന്ധമായ്‌... അമ്മതന്‍ മാറിന്‍ സുഗന്ധമായ്‌... ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍ ആരുമേയില്ലാത്ത പൂക്കള്‍... കഞ്ഞിക്കലങ്ങള്‍ മെഴുകുംന്നേരം ആ കരിയാല്‍ കണ്മഷി വരച്ചു ഞങ്ങള്‍ കാടത്തമേറും കണ്മുനയില്‍ നിന്നെന്നെ... മറയ്ക്കുവാന്‍ എന്‍ നിഴല്‍ മാത്രമായ്... എന്നെ മറയ്ക്കുവാന്‍ എന്‍ നിഴല്‍ മാത്രമായ്.... ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍ ആരുമേയില്ലാത്ത പൂക്കള്‍... എവിടെ എന്നമ്മ.. അമ്മിഞ്ഞപ്പാലില്‍ അച്ഛന്റെ വാത്സല്യ സ്നേഹസമ്മാനം എവിടെ ഞാനെന്റെ ... വെള്ളിക്കൊലുസണിഞ്ഞോടി നടക്കേണ്ട സ്വന്തഗേഹം ഓടി നടക്കേണ്ട സ്വന്തഗേഹം ..... ഈ മരുഭൂമിതന്‍ നടുവില്‍ ഞങ്ങള്‍ ആരുമേയില്ലാത്ത പൂക്കള്‍... ആരുമേ ഇല്ലാത്ത പൂക്കള്‍...

Published by the catalogue editor. Rights remain with the original creators.