1967 · song 5
Oru Kochu Swapnathinte
Credits
- Singer
- P Leela
- Lyricist
- P Bhaskaran
- Composer
- G Devarajan
Lyrics
ഒരു കൊച്ചു സ്വപ്നത്തിന്റെ
മരണക്കിടക്കയിതിൽ
ഒരു കണ്ണും കണ്ണുനീർ ചൊരിഞ്ഞിൽല്ല്ലോ
ഒരു കണ്ണു പോലും പൊട്ടിക്കരഞ്ഞില്ലല്ലോ (ഒരു..)
പൊട്ടിത്തകർന്നൊരെൻ പ്രേമസങ്കല്പത്തിന്റെ
പെട്ടിയിലിതിനെ ഞാനടക്കിയേക്കാം
മറവിയിൽ വാടാത്ത മധുരസ്മരണകളാൽ
മലർച്ചെണ്ടീ കല്ലറയിൽ ചാർത്തിയേക്കാം (ഒരു..)
ആയിരമായിരം ആശാമലർ വനങ്ങൾ
ആഴിക്കു വെണ്ണീറായ് മാറിയാലും
തിരിഞ്ഞൊന്നു നോക്കാതെ
സഹതാപ ശൂന്യമായ്
തിടുക്കത്തിൽ പോകുന്നു ലോകമെങ്ങും (ഒരു..)
Published by the catalogue editor. Rights remain with the original creators.