1967 · song 1

Maanasa Saarasamalar (F)

From Pooja

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
G Devarajan

Lyrics

മാനസസാരസ മലര്‍മഞ്ജരിയില്‍ മധുനുകരാനൊരു ശലഭമെത്തും വിളഞ്ഞ മുന്തിരിമധു‍വാടികയില്‍ വിരുന്നുണ്ണാനൊരു കുരുവിയെത്തും - ഒരു കുരുവിയെത്തും  (മാനസസാരസ... ) കാനനവീഥിയില്‍ - കാര്‍ത്തികവിളക്കുമായ് കൈതകള്‍ നിരക്കുന്ന കാലമല്ലോ മനമിതില്‍ സങ്കല്‍പ്പസുരഭിലകര്‍പ്പൂര മണിദീപം കൊളുത്തീടൂ ഹൃദയമേ - ഹൃദയമേ  (മാനസസാരസ... ) മുരളിയില്‍ പാടാതേ - മൂളിമൂളി പാടാതേ ചിറകുകളനങ്ങാതെ പാറിവരൂ തരിവള കിലുങ്ങാതെ  മണിയറ തുറന്നാ‍ട്ടേ മലര്‍മെത്ത വിരിച്ചാട്ടേ ഹൃദയമേ - ഹൃദയമേ  (മാനസസാരസ... )

Published by the catalogue editor. Rights remain with the original creators.