1967 · song 4

Ninmukham Kandappol

Credits

Singer
B Vasantha
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ മാതാവിൻ ജീവിതപ്പാതാളപ്പരപ്പിലെ ശ്രീതാവുംനവരത്ന മണിവിളക്കേ എൻ തങ്കക്കുടമേ നീയുറങ്ങുറങ്ങൂ  നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ മാനം നിനക്കൊരു കുട മാത്രം മാനവരെല്ലാരുമത്ഭുതങ്ങൾ മണ്ണും കല്ലും മണിമുത്തും നിന്നുടെ കണ്ണിൽ വെറുമൊരു കളിപ്പാട്ടം - കളിപ്പാട്ടം നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ വിശക്കുമ്പോൾ പൊട്ടിക്കരയുന്നു നീ പശി തീർന്നാൽ പൊട്ടിച്ചിരിക്കുന്നു നീ നരജന്മയാത്രയിലകമ്പടി സേവിക്കും നരകത്തെപ്പറ്റി നീയെന്തറിഞ്ഞൂ - എന്തറിഞ്ഞു നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ മാതാവിൻ ജീവിതപ്പാതാളപ്പരപ്പിലെ ശ്രീതാവുംനവരത്ന മണിവിളക്കേ എൻ തങ്കക്കുടമേ നീയുറങ്ങുറങ്ങൂ  നിന്മുഖം കണ്ടപ്പോൾ കരഞ്ഞവൾ ഞാൻ എന്മുഖം കാണുമ്പോൾ ചിരിക്കുന്നു നീ

Published by the catalogue editor. Rights remain with the original creators.