1967 · song 1

Anuraagakshethrathil

Credits

Singer
KJ Yesudas B Vasantha
Lyricist
P Bhaskaran
Composer
Vijayabhaskar

Lyrics

അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങീ പൂക്കാരിയെവിടെ പൂത്താലമെവിടെ പൂജാമലരുകളെവിടെ - എവിടെ വാസന്തനന്ദനവനികകളിൽ വാടാത്ത പൂവുകൾ നുള്ളി നുള്ളി പൂമരത്തണലിൽ മാല കെട്ടുമ്പോൾ പ്രേമത്തിൻ ലഹരിയിലുറങ്ങി - ഉറങ്ങീ നിന്നുടെ  നൂപുരശബ്ദവുമോർത്ത് നിന്നെക്കാക്കുന്നു പൂജാരി അല്ലല്ലെന്നുടെ സ്വപ്നരഥത്തിൽ വന്നിറങ്ങുന്നു പൂജാരി പൂജാരി - പൂജാരി - പൂജാരി - പൂജാരി അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങീ പൂക്കാരിയെവിടെ പൂത്താലമെവിടെ പൂജാമലരുകളെവിടെ - എവിടെ ചന്ദനസുരഭിലധൂപവുമായി വന്നു നിൽക്കുന്നു സങ്കല്പം താവകസ്വാഗത ഗാനം തീർന്നു ജീവനാകും മണിമുരളി മുരളി - മുരളി - മുരളി - മുരളി വാസന്തനന്ദനവനികകളിൽ വാടാത്ത പൂവുകൾ നുള്ളി നുള്ളി പൂമരത്തണലിൽ മാല കെട്ടുമ്പോൾ പ്രേമത്തിൻ ലഹരിയിലുറങ്ങി - ഉറങ്ങീ അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങീ പൂക്കാരിയെവിടെ പൂത്താലമെവിടെ പൂജാമലരുകളെവിടെ - എവിടെ

Published by the catalogue editor. Rights remain with the original creators.