Onnum Mindathe poster

2014 · song 4

Thennalin Chilanka Pole

Credits

Singer
Sangeetha Prabhu (Sangeetha Sreekant) Vijay Yesudas
Lyricist
Rafeeq Ahamed
Composer
Anil Johnson

Lyrics

തെന്നലിൻ ചിലങ്കപോലെ മെല്ലെവന്നു കൊഞ്ചുവാൻ മൗനവും സ്വരങ്ങളായി കൊരുത്ത്ചൂടിനിന്നു കാവുകൾ പൂ വിളിയുമായി പാൽച്ചിരിയുമായി നേർത്തുണരുകെന്റെ പുലരിയായി  ഈ വഴികളിൽ ഈ വനികളിൽ ചേർന്നൊഴുകിടേണമെന്നുമേ ഉം..നാനാന നാ ..നാനാന നാ .നാനാന നാ . പാടങ്ങൾ കതിരിടും.. കതിരിടും പാവാടഞൊറികൾപോൽ ഓരത്തായി കസവിടും.. കസവിടും ഓണപ്പൂ തുമ്പയായി.. ഓരോ പ്രഭാതങ്ങളേ ഓരോ ദിനാന്തങ്ങളേ ഓരോ പ്രഭാതങ്ങളേ ഓരോ ദിനാന്തങ്ങളേ രാവിലും നിലാവിലും ഈ സ്നേഹമാകും വീണമീട്ടി ഗാനമാക്കിടാം ഉം..നാനാന നാ ..നാനാന നാ .നാനാന നാ . മീനത്തിൻ വെയിലിലും.. വെയിലിലും ആടിക്കാർ മഴയിലും.... ഈ വാനച്ചോട്ടിലായി ഈ മണ്ണിൻ മാറിലായി ഓരോ വിഷാദങ്ങളേ ഓരോ സുഹാസങ്ങളായി ഓരോ വിഷാദങ്ങളേ ഓരോ സുഹാസങ്ങളായി പൂക്കളായി പരാഗമായി ഈ ലോലമാകും കൈകളിൽ പിന്നേറ്റുവാങ്ങിടാം തെന്നലിൻ ചിലങ്കപോലെ മെല്ലെവന്നു കൊഞ്ചുവാൻ മൗനവും സ്വരങ്ങളായി കൊരുത്ത്ചൂടിനിന്നു കാവുകൾ പൂവിളിയുമായി പാൽച്ചിരിയുമായി നേർത്തുണരുകെന്റെ പുലരിയായി ഈ വഴികളിൽ ഈ വനികളിൽ ചേർന്നൊഴുകിടേണമെന്നുമേ...

Published by the catalogue editor. Rights remain with the original creators.