My Life Partner poster

2014 · song 3

Nee Akale Aano

Credits

Singer
Arvind Venugopal
Lyricist
Rajesh Budhanoor
Composer
Girish Surya Narayan

Lyrics

നീ അകലെയാണോ നീ അരികിലാണോ നീലക്കടൽപോലെയോ ശാന്തമായി നീയെൻ നിലാപ്പൊയ്കയിൽ താരമായി കൂടുംതേടി നീയും പാടി രാവിന്റെ വാനമ്പാടി എന്നും പ്രിയമെന്നിൽ നീ ചേരുമോ കൂടുംതേടി നീയും പാടി രാവിന്റെ വാനമ്പാടി എന്നും പ്രിയമെന്നിൽ നീ ചേരുമോ നീ അരികിലാണോ നീ അലകളാണോ നീലക്കടൽപോലെയോ ശാന്തമായി നീയെൻ നിലാപ്പൊയ്കയിൽ താരമായി ആ ..ആ ഒഹോഹോ ..ആ ..ആ ദൂരേ വെയിൽവീണ വഴിയേ സ്നേഹം.. മഴത്തുള്ളിപോലെ ഞാനും കുളിരണിയുകയായി വേഗം മനമുണരുകയായി നീയും നിറമണിയുകയായി തേടുന്നു എൻ കനവിൽ ഒന്നായ് വന്നുചേരൂ എന്നും രാവിൻ താരമായി കൂടുംതേടി നീയും.. പാടി രാവിന്റെ വാനമ്പാടി എന്നും പ്രിയമെന്നിൽ നീ.. ചേരുമോ നീ അരികിലാണോ നീ അകലെയാണോ.. ഉള്ളിൽ.. ഉണരുമൊരുമോഹം തുള്ളും കിനാവിന്റെ.. കോണിൽ മേഘമാരി പൊഴിയുകയായി മാരിവില്ലു നനയുകയായി നീലവാനം വിടരുകയായി.. മനസ്സിലും.. നീ നിറയുകയായി ഈറക്കുഴൽനാദം നമ്മിൽ ചിന്തും രാഗമായി കൂടുംതേടി നീയും.. പാടി രാവിന്റെ വാനമ്പാടി എന്നും പ്രിയമെന്നിൽ നീ.. ചേരുമോ നീ അരികിലാണോ നീ അലകളാണോ.. നീലക്കടൽപോലെയോ ശാന്തമായി നീയെൻ നിലാപ്പൊയ്കയിൽ താരമായി

Published by the catalogue editor. Rights remain with the original creators.