1967 · song 1

Kanniraavin

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കന്നിരാവിൻ കളഭക്കിണ്ണം...  കന്നിരാവിൻ കളഭക്കിണ്ണം പൊന്നാനിപ്പുഴയിൽ വീണപ്പോൾ പൊന്നാനിപ്പുഴയിൽ വീണപ്പോൾ ഒന്നാംകുന്നിലെ ഒന്നാം പൈങ്കിളി മുങ്ങാംകുളിയിട്ടെടുക്കാൻ പോയ് ഓളങ്ങൾ കിണ്ണമെടുത്തൊളിപ്പിച്ചൂ ഒന്നാം പൈങ്കിളിയെ കളിപ്പിച്ചു ഒന്നാം പൈങ്കിളിയെ കളിപ്പിച്ചു - പണ്ട് കന്നിരാവിൻ കളഭക്കിണ്ണം പൊന്നാനിപ്പുഴയിൽ വീണപ്പോൾ പൊന്നാനിപ്പുഴയിൽ വീണപ്പോൾ തൃത്താലക്കാവിലെ പുത്തനിലഞ്ഞി- ക്കത്തം നാളൊരു കുറികിട്ടി ലക്ഷം ലക്ഷം പൊന്മണിമുത്ത് ലക്ഷണമൊത്തൊരു തൂമുത്ത് മുത്തുകൾപെറുക്കാൻ ഞാനും പോയ് മുത്തായമുത്തൊക്കെ കാറ്റു കട്ടൂ മുത്തായമുത്തൊക്കെ കാറ്റു കട്ടൂ - പണ്ട്  കന്നിരാവിൻ കളഭക്കിണ്ണം പൊന്നാനിപ്പുഴയിൽ വീണപ്പോൾ പൊന്നാനിപ്പുഴയിൽ വീണപ്പോൾ കിഴക്കേമുറ്റത്തെ മുല്ലപ്പെണ്ണിനു മഴക്കാലത്തൊരു ചെപ്പു കിട്ടി അവിലും മലരും അതിലുണ്ടെന്നായ് അയലത്തുള്ളവർ പെൺകൊടിമാർ ചെപ്പുതുറന്നപ്പോൾ ഞാനും പോയ് ചെപ്പിനകത്തോ കസ്തൂരി ചെപ്പിനകത്തോ കസ്തൂർ - പണ്ട്  കന്നിരാവിൻ കളഭക്കിണ്ണം പൊന്നാനിപ്പുഴയിൽ വീണപ്പോൾ പൊന്നാനിപ്പുഴയിൽ വീണപ്പോൾ

Published by the catalogue editor. Rights remain with the original creators.