1967 · song 8

Naadan Premam

Credits

Singer
P Jayachandran JM Raju
Lyricist
Vayalar
Composer
G Devarajan

Lyrics

നാടൻ പ്രേമം നാടോടിപ്രേമം നാൽക്കവലപ്രേമം അടിപിടിപ്രേമം ആഫീസ് പ്രേമം അഞ്ഞൂറു വിധം പ്രേമം നാട്ടിൽ അഞ്ഞൂറു വിധം പ്രേമം ബീഡിയ്ക്ക് തീയിനു വേലിക്കൽ നിൽക്കുന്ന നാടൻ പ്രേമം പിന്നെ നാടക,സിനിമാകൊട്ടക വളപ്പിലെ നാടോടിപ്രേമം ല ല ല (നാടൻ പ്രേമം ..) കാക്കക്കണ്ണിട്ടു പോക്കറ്റടിക്കുന്ന നാൽക്കവല പ്രേമം ആപ്പീസ് മുറിയിൽ സർക്കാരു ചെലവിൽ കാപ്പിയടിപ്രേമം ല ല ല (നാടൻ പ്രേമം ..) കള്ളു കുടിച്ചിരുന്നു കടിപിടി കൂടുന്ന കാടൻ പ്രേമം പിന്നെ നമ്മുടെ നല്ലൊരു പാർട്ടി സഖാവിന്റെ നിശ്ശബ്ദപ്രേമം ല ല ല (നാടൻ പ്രേമം ..)

Published by the catalogue editor. Rights remain with the original creators.