1967 · song 6

Himavaahini [M]

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ഹിമവാഹിനി ഹൃദയഹാരിണീ  നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ  മാദകസൌന്ദര്യം... ഓ... (ഹിമവാഹിനി... ) നീലക്കടമ്പിന്‍ പൂക്കള്‍ ചൂടി  നിലാവുപോലിവള്‍ വന്നു - അരികില്‍ വന്നു (2) ഈ നുണക്കുഴികള്‍ പൂന്തേന്‍ചുഴികള്‍ നാണം കൊണ്ടു ചുവന്നു - മെല്ലെ ചുവന്നൂ (2) (ഹിമവാഹിനി...) ശോശന്ന പുഷ്പങ്ങള്‍ പുഞ്ചിരി തൂകും ശരത്കാലസന്ധ്യകളില്‍ പണ്ടു ശലോമോന്‍ പകര്‍ന്നു നല്‍കിയ പാനപാത്രമെനിക്കു തന്നു - ഇവള്‍ തന്നൂ വന്നെത്തുമല്ലോ ഞങ്ങള്‍ ഒരുനാള്‍  വധൂവരന്മാരായീ ഞാനന്നു രാത്രിയില്‍ എന്‍ പ്രിയസഖിയുടെ മാറില്‍ ചേര്‍ന്നു മയങ്ങും - ഇങ്ങനെ മയങ്ങും (2) ഹിമവാഹിനി ഹൃദയഹാരിണീ  നിനക്കോ എന്റെ പ്രിയമുള്ളവള്‍ക്കോ  മാദകസൌന്ദര്യം... ഓ... ഹിമവാഹിനി ഹൃദയഹാരിണീ

Published by the catalogue editor. Rights remain with the original creators.