2014 · song 2
Theeyaanee Jeevitham
Credits
- Composer
- Riyaz
Lyrics
തീയാണീ ജീവിതം പുകിലാണീ ജീവിതം
മുള്ളാണീ ജീവിതം കരിങ്കല്ലാണീ ജീവിതം
കഥയെന്തെന്നറിയാതെ കാലം പോയേ
പിടിവിട്ടാൽ പാളും ജീവിതം
നാടോടുമ്പോൾ നടുവേ ഓടണം
പണമില്ലാതവനോ പിണമോ
തീയാണീ ജീവിതം പുകിലാണീ ജീവിതം
മുള്ളാണീ ജീവിതം കരിങ്കല്ലാണീ ജീവിതം
കരിങ്കണ്ണ് കൊണ്ട് നീ നോക്കല്ലേ
വെടികൊണ്ടപോലെ ഞാൻ തകരും
ചിരികണ്ട് വീണു ഞാൻ പെണ്ണിന്റെ
ചതിയിൽ തകർന്നു ഞാൻ ചിതറി
കനവെല്ലാം വെറുതേ ചുടുകാറ്റായി എരിയും
പകരാതെ നിറമേകും
ഇനിവേണ്ടാ ഈ ഈ പ്രണയം വെറുതേ
തീയാണീ ജീവിതം പുകിലാണീ ജീവിതം
മുള്ളാണീ ജീവിതം കരിങ്കല്ലാണീ ജീവിതം
കഥയല്ല ജീവിതം കളിയാടി
കൊടിവച്ച കാറിലായി വിലസും
ഖദറിന്റെ മോടിയിൽ നേതാവായി
കൈയ്യിട്ടു വാരും ശുംഭന്മാർ
നന്നാകില്ലിവിടം വഴിമാറു ദൂരെ
ഇനി വേണം നന്മയ്ക്കായി
പുതുലോകം തീർത്തിടാം ഇവിടെ
തീയാണീ ജീവിതം പുകിലാണീ ജീവിതം
മുള്ളാണീ ജീവിതം കരിങ്കല്ലാണീ ജീവിതം
Published by the catalogue editor. Rights remain with the original creators.