1967 · song 3

Eeyide Penninoru

Credits

Singer
S Janaki
Lyricist
Vayalar
Composer
G Devarajan

Lyrics

ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് ഇളം കവിളില്‍ തുടുതുടുപ്പ് നെഞ്ചില്‍ - ഇതുവരെയില്ലാത്ത പെടപെടപ്പ് ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് ഇളം കവിളില്‍ തുടുതുടുപ്പ് നെഞ്ചില്‍ - ഇതുവരെയില്ലാത്ത പെടപെടപ്പ് ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് ചൂതാടും - മിഴികളുമായ് ചുരുണ്ട മുടികളുമായ് ചൂതാടും മിഴികളുമായ് ചുരുണ്ട മുടികളുമായ് വന്നൂ  മനസ്സു ചോദിച്ചു മധുരം മേടിച്ചു മയക്കിയെടുത്തവനാരുപെണ്ണേ - നിന്നെ മയക്കിയെടുത്തവനാരുപെണ്ണേ - ആരു പെണ്ണേ ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് ഇളം കവിളില്‍ തുടുതുടുപ്പ് നെഞ്ചില്‍ - ഇതുവരെയില്ലാത്ത പെടപെടപ്പ് ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് ദാഹിക്കും - ഹൃദയവുമായ്  തനിച്ചു കഴിയുമ്പോള്‍ ദാഹിക്കും ഹൃദയവുമായ് നീ  തനിച്ചു കഴിയുമ്പോള്‍ നിന്റെ - കിളുന്നുചുണ്ടിലെ മണിയമ്പൂവുകള്‍ കിള്ളിയെടുത്തവനാരുപെണ്ണേ - ഇന്ന് കിള്ളിയെടുത്തവനാരുപെണ്ണേ - ആരുപെണ്ണേ ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ് ഇളം കവിളില്‍ തുടുതുടുപ്പ് നെഞ്ചില്‍ - ഇതുവരെയില്ലാത്ത പെടപെടപ്പ് ഈയിടെ പെണ്ണിനൊരു മിനുമിനുപ്പ്

Published by the catalogue editor. Rights remain with the original creators.