1967 · song 2
Bhoomiyil Mohangal
Credits
- Singer
-
KJ Yesudas
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
ഭൂമിയിൽ മോഹങ്ങൾ വിടരുന്നു
ഭൂമിയിൽത്തന്നെ കൊഴിയുന്നു
സ്വപ്നങ്ങൾ തകരുന്നൂ
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു
ഭൂമിയിൽ മോഹങ്ങൾ വിടരുന്നു
ഭൂമിയിൽത്തന്നെ കൊഴിയുന്നു
ദാഹിക്കുന്നുവോ ദാഹിക്കുന്നുവോ
സ്നേഹസരോവരമേ - ഹൃദയം
ദാഹിക്കുന്നുവോ ദാഹിക്കുന്നുവോ
സ്നേഹസരോവരമേ
നിന്നിലേക്കൊഴുകിയ പൂന്തേനരുവികൾ
ഇന്നു മറ്റൊരു വഴിയേ പോയ്
ഇന്നു മറ്റൊരു വഴിയേ പോയ്
ഭൂമിയിൽ മോഹങ്ങൾ വിടരുന്നു
ഭൂമിയിൽത്തന്നെ കൊഴിയുന്നു
ഈ വഴി വരുമോ - ഈ വഴി വരുമോ
പോയ വസന്തങ്ങളേ - ഇനിയും
ഈ വഴി വരുമോ ഈ വഴി വരുമോ
പോയ വസന്തങ്ങളേ
ഇന്നലെ പൂക്കളിൽ പുൽകിയുറങ്ങിയ
സ്വർണ്ണ ശലഭം പറന്നേ പോയ്
സ്വർണ്ണ ശലഭം പറന്നേ പോയ്
ഭൂമിയിൽ മോഹങ്ങൾ വിടരുന്നു
ഭൂമിയിൽത്തന്നെ കൊഴിയുന്നു
സ്വപ്നങ്ങൾ തകരുന്നൂ
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു
ഭൂമിയിൽ മോഹങ്ങൾ വിടരുന്നു
Published by the catalogue editor. Rights remain with the original creators.