1967 · song 1

Aakashangalirikkum

Credits

Singer
P Susheela Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

അകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്‌ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ (അകാശങ്ങളിൽ... ) സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്‌നങ്ങൾ വിടരേണമേ അന്നന്നു ഞങ്ങൾ വിശന്നു വരുമ്പോൾ അപ്പം നൽകേണമേ ആമേൻ - അമേൻ - ആമേൻ (അകാശങ്ങളിൽ... ) ഞങ്ങൾ തൻ കടങ്ങൾ പൊറുക്കേണമേ അങ്ങ് ഞങ്ങളെ നയിക്കേണമേ അഗ്‌നിപരീക്ഷയിൽ വീഴാതെ ഞങ്ങളെ രക്ഷിച്ചീടേണമേ ആമേൻ - ആമേൻ - ആമേൻ (അകാശങ്ങളിൽ... )

Published by the catalogue editor. Rights remain with the original creators.