1967 · song 1

Kaanan Azhakulloru

From N.G.O

Credits

Singer
KJ Yesudas S Janaki
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ (2) ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത് (2) പ്രേമം - പ്രേമം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ  പുന്നാരം ചൊല്ലും പുരുഷൻ പുളകത്തിൻ പൂവമ്പയ്കെ (2) മന്ദാരക്കവിളിലുദിക്കും മഴവില്ലിൻ പേരെന്ത് (2) നാണം - നാണം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ കല്പനയുടെ കടലിൻ കരയിൽ കൈകോർത്തവർ ലാത്തും നേരം (20 പുഷ്പിതമാമാശയിലണയും പൂമ്പാറ്റയതേതാണ് (2) സ്വപ്നം ...സ്വപ്നം മധുവിധുവെ സ്വപ്നം കണ്ടും മണിയറയെ സ്വപ്നം കണ്ടും (2) ചിന്തയുടെ ഭിത്തിയിലെഴുതും ചിത്രത്തിൻ പേരെന്ത് (2) മോഹം - മോഹം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ  ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത്  പ്രേമം - പ്രേമം

Published by the catalogue editor. Rights remain with the original creators.