1967 · song 4

Kuli Kazhinju Kodi Maattiya

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Prathap Singh (Pradeep Singh)

Lyrics

കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രികേ കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രികേ കണ്ണെഴുത്തിനു ചെപ്പു നീട്ടി വിണ്ണിലുള്ള താരകള്‍ കണ്ണെഴുത്തിനു ചെപ്പു നീട്ടി വിണ്ണിലുള്ള താരകള്‍ അല്ലിയാമ്പല്‍ മാല കോര്‍ത്തു നിന്റെ മുടിയില്‍ ചൂടുവാന്‍ പോരുമോ - പോരുമോ പരിമളത്തിനു തൈലം കാട്ടി  പാലപ്പൂവില്‍ യാമിനീ പരിമളത്തിനു തൈലം കാട്ടി  പാലപ്പൂവില്‍ യാമിനീ പാട്ടുപാടാന്‍ തന്ത്രി മീട്ടി കൂട്ടിനുള്ളില്‍ രാക്കിളി പാട്ടുപാടാന്‍ തന്ത്രി മീട്ടി കൂട്ടിനുള്ളില്‍ രാക്കിളി ചുണ്ടിലൂറും മൌനഗീതം മന്ദമൊന്നിനി മൂളുമോ പാടുമോ - പാടുമോ  കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രികേ കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രികേ

Published by the catalogue editor. Rights remain with the original creators.