2014 · song 2

Iniyumeeran

Credits

Singer
G Venugopal
Lyricist
Riaz M T
Composer
Nikhil Prabha

Lyrics

ഇനിയുമീറനണിയുമോ  നിന്നാർദ്രമാം മിഴിരണ്ടിലും ജീവരാഗാമാകുമോ ഈ മൌനമാം നിൻ തേങ്ങലും കനവിന്റെ വാതിലിനന്ന് ഇരുളിൽ വിണുമൂടിയോർമ്മകൾ എൻ മൌനമേ പ്രിയ മൌനമേ (ഇനിയുമീറനണിയുമോ.. ) നീയുറങ്ങും രാവിലെ നറുവെണ്ണിലാവായ് തീർന്നു ഞാൻ എന്റെ പ്രാണനേകിയും നിൻ കാവലാളായ് നിന്നു ഞാൻ ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ ഉഷസ്സിന്റെ ശയ്യയിൽ എൻതലോടലേറ്റുണർന്നുവോ മനസ്സിൽ നീ വന്നുദിച്ചു കിനാവിൻ പൊൻതൂവലായ് (ഇനിയുമീറനണിയുമോ.. ) ശോകമാനമാകുമോ ഈനോവുപേറുമീമനം താളമേകുമേകുകില്ലയോഈ ജീവിതവഴിത്താരയിൽ കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ കണ്ണുനീരിൻ തുള്ളികൾ നിൻ കവിൾത്തടങ്ങൾ പുൽകിയോ നിനക്കായെന്നന്തരംഗം കൊതിക്കും ഈ വേളയിൽ (ഇനിയുമീറനണിയുമോ.. )

Published by the catalogue editor. Rights remain with the original creators.