1967 · song 3

Poy Varaam

Credits

Singer
P Susheela
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

പോയ്‌വരാമമ്മ പോയിവരാം പൊന്മുട്ടയിടുന്നൊരു പൈങ്കിളിയേ കൊണ്ടുവരാം - അമ്മ കൊണ്ടുവരാം  (പോയ്‌വരാമമ്മ... ) പോയിവരുമ്പോളമ്മ തരാം ജോയിമോനൊരു കളിപ്പാവ കണ്ണടച്ചുതുറക്കണ പാവ കൈമണി കൊട്ടണ പാവ കായലരികില്‍ പണിയിക്കാമൊരു കണ്ണാടിമേട പൂമേട ഇട്ടിരിയ്ക്കാന്‍ പൊന്‍പലക ഇരുന്നുണ്ണാന്‍ പൊന്‍തളിക (പോയ്‌വരാമമ്മ... ) മാറിലിടാന്‍ തീര്‍ത്തുതരാമൊരു മരതകമാല മണിമാല  കണ്ടാലാരും കണ്ണുവെയ്ക്കണ കാശുമാല പവന്‍മാല പോയ്‌വരാമമ്മ പോയിവരാം പൊന്മുട്ടയിടുന്നൊരു പൈങ്കിളിയേ കൊണ്ടുവരാം - അമ്മ കൊണ്ടുവരാം  ഓ... ഓ... ഓ..

Published by the catalogue editor. Rights remain with the original creators.