1967 · song 1

Appanaane Ammayaane

Credits

Singer
Kamukara
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

അപ്പനാണെ അമ്മയാണെ  അമ്മായിയമ്മയാണെ അന്തപ്പനിന്നൊരു നിധികിട്ടും പൊന്നാണേലും പണമാണേലും  പള്ളിക്കു പാതിയെനിക്കു പാതി (അപ്പനാണെ.. ) കടപ്പുറത്തൊരു നല്ല വീടുവയ്ക്കും കവടിയാര്‍കൊട്ടാരം പോലെ - എന്നിട്ട് കെ ആര്‍ വിജയയെ പോലൊരു പെണ്ണിനെ കെട്ടിക്കൊണ്ടുവരും - വീട്ടില്‍ കെട്ടിക്കൊണ്ടുവരും (അപ്പനാണെ..) ടോപ്പും മടക്കിവെച്ചു പുതിയൊരു ഫോര്‍ഡില്‍ കാറ്റുകൊള്ളാന്‍ പോകും - ബീച്ചില്‍  കാറ്റുകൊള്ളാന്‍ പോകും ഒന്നിച്ചു കുളിക്കും ഡ്യൂയറ്റ് പാടും  ഹിന്ദി പടത്തിലെപ്പോലേ (അപ്പനാണെ.. ) വാറ്റിയവെള്ളം വയറ്റിലുണ്ടെങ്കിലും വാക്കുപറഞ്ഞാല്‍ വാക്ക് - അന്തപ്പന്‍ വാക്കുപറഞ്ഞാല്‍ വാക്ക് പള്ളിയ്ക്കു നമ്മളെ വിശ്വാസമില്ലെങ്കില്‍ പാതിയാദ്യമെടുത്തോട്ടെ - നിധി പാതിയാദ്യമെടുത്തോട്ടെ അപ്പനാണെ അമ്മയാണെ  അമ്മായിയമ്മയാണെ അന്തപ്പനിന്നൊരു നിധികിട്ടും പൊന്നാണേലും പണമാണേലും  പള്ളിക്കു പാതിയെനിക്കു പാതി

Published by the catalogue editor. Rights remain with the original creators.