Bangalore Days poster

2014 · song 3

Ethu Kari Raavilum

Credits

Singer
Haricharan
Lyricist
Rafeeq Ahamed Santhosh Varma
Composer
Gopi Sundar

Lyrics

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ.. ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ…. അരികിലേ…പുതു മന്ദാരമായ് വിടരു നീ… പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍…. അങ്ങെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ….. അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ….. ഉണര്‍ന്നു…ഞാന്‍….. ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ.. ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ…. നീയാം ആത്മാവിന്‍ സങ്കല്പമിന്നിങ്ങനെ മിണ്ടാതെ മിണ്ടുന്നതെന്തോ… ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നൂ…. തിരശ്ശീല മാറ്റും ഓർമ്മ പോലവേ…സഖീ… ഒരു നാളമായ് പൂത്തുലഞ്ഞു നീ നിന്നെന്തിനോ… അരികിലേ..പുതു മന്ദാരമായ് വിടരു നീ പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍…. ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ മണ്‍വീണ തേടുന്ന നേരം… പാടാത്ത പാട്ടിന്റെ തേന്‍തുള്ളി നീ തന്നു തെളിനീലവാനിലേകതാരമായ്…സഖീ.. ഒരു രാവില്‍ ദൂരെനിന്നുനോക്കി…നീയെന്നേ…. ഓ….ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ.. ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ…. അരികിലേ…പുതു മന്ദാരമായ് വിടരു നീ… പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍…. അങ്ങെങ്ങോ നിന്‍ പൊന്‍പീലി മിന്നുന്നുവോ….. അതിലൊന്നെന്റെ നെഞ്ചോരമെയ്യുന്നുവോ….. ഉണര്‍ന്നു…ഞാന്‍…..

Published by the catalogue editor. Rights remain with the original creators.