1967 · song 4
Madhurikkum Ormakale
Credits
- Singer
- Kamukara
- Lyricist
- P Bhaskaran
- Composer
- V Dakshinamoorthy
Lyrics
മധുരിക്കും ഓര്‍മ്മകളേ
പ്രേമയമുനയിലലതല്ലും ഓളങ്ങളേ
മധുരിക്കും ഓര്‍മ്മകളേ
പിരിയുമ്പോളൊരു വാക്കും
ഉരിയാടാനൊക്കാത്ത
പ്രിയയുടെ ചിത്രം ഒന്നെഴുതിയാലും
കരിമുകിൽ മാലയിൽ ദൂരത്ത് ദൂരത്ത്
കനക നക്ഷത്രം തെളിഞ്ഞിടുമ്പോൾ
കവിളത്ത് കണ്ണുനീർ മുത്തുമായ് നിൽക്കുന്ന
സഖിയെ ഞാൻ കാണുന്നു കണ്മുനയിൽ
മധുരിക്കും ഓര്‍മ്മകളേ
കരയുവാൻ വെമ്പുന്ന ചുണ്ടുമായ് പാതിരാ-
മലരുകൾ നിശബ്ദം നോക്കി നിൽക്കേ
പിരിയുന്ന നേരത്ത് ഞങ്ങളിൽ തിങ്ങിയ
വിരഹത്തിൻ ശോകം ഞാനോർമ്മിക്കുന്നു
മധുരിക്കും ഓര്‍മ്മകളേ
പ്രേമയമുനയിലലതല്ലും ഓളങ്ങളേ
മധുരിക്കും ഓര്‍മ്മകളേ
Published by the catalogue editor. Rights remain with the original creators.