1967 · song 3

Kanninayum Kanninayum

Credits

Singer
S Janaki Kamukara
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു വിണ്ണിലുള്ള നാഥനോടു സമ്മതം വാങ്ങിച്ചു കര്‍മ്മസാക്ഷി കണ്ടുനില്‍ക്കേ കല്യാണം നാം കഴിച്ചു  കണ്ണിണയും കണ്ണിണയും...  അന്യരാരുമറിയാതെ നിന്‍ കരം ഞാന്‍ പിടിച്ചു ധന്യപ്രേമമധുപാത്രം ചുണ്ടിണയിലടുപ്പിച്ചു വെണ്ണിലാവിന്‍ മണിയറയില്‍ മധുവിധുവിന്‍ ദിനമല്ലോ സുന്ദരിയാം ചന്ദ്രലേഖ കണ്ടുകണ്ടു കൊതിച്ചോട്ടേ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും...  രാക്കിളികള്‍ പാടിടും രാഗമധുര സംഗീതം പൂക്കാലദേവതതന്‍ പുളകത്തിന്‍ ചിരിയല്ലോ മഹിയിന്നീ രാവിലൊരു മണവാട്ടിപ്പെണ്ണല്ലോ മറയരുതേ മായരുതേ മധുവിധുവിന്‍ ഈ രാത്രീ കണ്ണിണയും കണ്ണിണയും ബന്ധം നിശ്ചയിച്ചു കണ്ടുവന്ന പൊന്‍ കിനാവിന്‍ സ്ത്രീധനം കാഴ്ചവെച്ചു കണ്ണിണയും കണ്ണിണയും...

Published by the catalogue editor. Rights remain with the original creators.