1967 · song 2

Ellaam Ellaam Thakarnallo

Credits

Singer
P Leela
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

എല്ലാം - എല്ലാം - തകര്‍ന്നല്ലോ...  എല്ലാമെല്ലാം തകര്‍ന്നല്ലോ എന്റെ കല്യാണ മണിദീപം പൊലിഞ്ഞല്ലോ എന്‍ കൊച്ചുകുടിലിങ്കല്‍ പ്രേമം കൊളുത്തിയ സങ്കല്പ കൈത്തിരി അണഞ്ഞല്ലോ  എല്ലാമെല്ലാം തകര്‍ന്നല്ലോ കൊതിച്ചിട്ടു കൈവന്ന സന്തോഷനിധിയാകെ വിധിയുടെ കരങ്ങള്‍ കവര്‍ന്നല്ലോ കടലില്‍ നീന്തിനീന്തി പരവശരായപ്പോള്‍ കാണായ ചെറുതീരം മറഞ്ഞല്ലോ  എല്ലാമെല്ലാം തകര്‍ന്നല്ലോ എന്റെ കല്യാണമണിദീപം പൊലിഞ്ഞല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായ് കടന്നല്ലോ പാവനപ്രേമത്തിന്‍ മധുമലരില്‍ ശങ്ക പാഴ്പ്പുഴുവായ് കടന്നല്ലോ സ്വപ്നങ്ങള്‍ തകര്‍ന്നല്ലോ -  സ്വര്‍ഗം മറഞ്ഞല്ലോ മല്‍പ്രാണതോഴനെന്നെ വെടിഞ്ഞല്ലോ..

Published by the catalogue editor. Rights remain with the original creators.