1967 · song 1

Avideyumilla Visesham

Credits

Singer
AP Komala
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

അവിടെയുമില്ല വിശേഷം ഇവിടെയുമില്ല വിശേഷം  കരളിനകത്തെ വിശേഷം പറയാന്‍ കണിയാനല്ലല്ലോ - ഞാനൊരു കണിയാനല്ലല്ലോ അവിടെയുമില്ല വിശേഷം ഇവിടെയുമില്ല വിശേഷം  ഓരോ വാക്കിനുമോരോ വാക്കിനും  അര്‍ത്ഥം കരുതേണം ഓരോ ചോദ്യം ചോദിക്കുമ്പൊഴു മുത്തരമെഴുതേണം നളരാജനായ് ദൂതു പറഞ്ഞൊരു കളഹംസം പോലെ നടുക്കു നില്‍ക്കും ഞാന്‍ നിങ്ങള്‍ക്കൊരു ദല്ലാളായല്ലോ അവിടെയുമില്ല വിശേഷം ഇവിടെയുമില്ല വിശേഷം  പണ്ടൊരു നാളില്‍ പള്ളിവളപ്പില്‍  പാലപ്പൂന്തണലില്‍ രണ്ടാള്‍ നിങ്ങളൊളിച്ചു  കളിച്ചതിന്നര്‍ത്ഥം പിടികിട്ടി കുട്ടിക്കളികളും പൊട്ടിച്ചിരികളും അന്നേ കണ്ടല്ലോ കൂട്ടം തെറ്റിയ കുഞ്ഞാടുകളുടെ കള്ളി പുറത്തായി അവിടെയുമില്ല വിശേഷം ഇവിടെയുമില്ല വിശേഷം  കരളിനകത്തെ വിശേഷം പറയാന്‍ കണിയാനല്ലല്ലോ - ഞാനൊരു കണിയാനല്ലല്ലോ അവിടെയുമില്ല വിശേഷം ഇവിടെയുമില്ല വിശേഷം

Published by the catalogue editor. Rights remain with the original creators.